mala-parvathi

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയെന്ന് നടി മാല പാർവതി. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുള്ളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താത്‌പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേരു പോലും വരരുതെന്നും ആവശ്യപ്പെട്ടു.ഒരു വാക്കു കൊണ്ടു പോലും മോശമായി പെരുമാറാത്തവരെ ഇതിൽ ഉൾപ്പെടുത്തിയതിനോട് യോജിക്കാനാൻ കഴിയില്ല. ഹേമ കമ്മിറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ മാല പാർവതി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹേമ കമ്മിറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടിക്ക് എതിരെയാണ് നടിയുടെ ഹർജി. അതേസമയം മാല പാർവതിക്ക് എതിരെ ഡബ്ളിയു.സി.സി രംഗത്തുവന്നു. മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയയ്ക്കുന്നതിനെ എതിർത്താണ് ഡബ്ളിയു.സി.സി രംഗത്ത് എത്തിയത്. സുപ്രീംകോടതിയിൽ മാല പാർവതി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ളിയു.സി.സി ചൂണ്ടിക്കാട്ടി.