graph

ജി.ഡി.പി വളർച്ച 5.4 ശതമാനമായി താഴ്ന്നു

ഏഴ് പാദത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്ക്

കൊച്ചി: ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച നിരക്ക് 5.4 ശതമാനമായി കുത്തനെ താഴ്ന്നു. മുൻവർഷം ഇതേകാലയളവിൽ വളർച്ച 8.1 ശതമാനമായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യ 6.7 ശതമാനവും വളർച്ച നേടിയിരുന്നു. കഴിഞ്ഞ ഏഴ് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. അവലോകന കാലയളവിൽ ഏഴ് ശതമാനം വളർച്ചയുണ്ടാകുമെന്ന് റിസർവ് ബാങ്കും 6.5 ശതമാനം വളർച്ചയെന്ന് ധനകാര്യ വിദഗ്ദ്ധരും പ്രവചിച്ചിരുന്നു.

സാമ്പത്തിക വളർച്ച കണക്കാക്കുന്നതിലെ പ്രധാന സൂചികയായ മൊത്തം മൂല്യവർദ്ധനയിൽ 5.6 ശതമാനം വളർച്ചയുണ്ടായി. മുൻവർഷം ഇക്കാലയളവിൽ മൂല്യവർദ്ധനയിലെ വളർച്ച 7.7 ശതമാനമായിരുന്നു. സ്വകാര്യ ഉപഭോഗ ചെലവുകൾ ആറ് ശതമാനമായും സർക്കാർ ഉപഭോഗ ചെലവുകൾ 4.4 ശതമാനമായും മെച്ചപ്പെട്ടു. മാനുഫാക്ചറിംഗ്, ഖനന രംഗങ്ങളിൽ പ്രകടനം മോശമായപ്പോൾ കാർഷിക, സേവന മേഖലകൾ നില മെച്ചപ്പെടുത്തി.

തിരിച്ചടിക്ക് പിന്നിൽ

1. കാലാവസ്ഥ വ്യതിയാനവും അതിതീവ്ര മഴയും വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഖനന മേഖലയും വലിയ തിരിച്ചടി നേരിട്ടു.

2. ഒക്‌ടോബറിൽ ഭക്ഷ്യ വില സൂചിക 10.87 ശതമാനമായി കുതിച്ചുയർന്നതോടെ നഗര മേഖലകളിലെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവുണ്ടായി. ജീവിത ഭാരം കൂടിയതോടെ ഉപഭോക്താക്കളുടെ വാങ്ങൽശേഷി കുറഞ്ഞു.

3.രാജ്യത്തെ കമ്പനികളുടെ പ്രവർത്തന ലാഭം കഴിഞ്ഞ രണ്ടുവർഷത്തിനിടെ തുടർച്ചയായി കുറയുന്നതിനാൽ നിക്ഷേപ സാഹചര്യം ദുർബലമാകുന്നു

3. ഉയർന്ന പലിശ നിരക്കും ശമ്പള വരുമാനത്തിൽ വലിയ വർദ്ധനയില്ലാത്തതും കൺസ്യൂമർ ഉത്പന്നങ്ങളുടെ ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുന്നു.

മേഖല ഉത്പാദന വളർച്ച

മാനുഫാക്ചറിംഗ് 2.2 ശതമാനം

ഖനനം -0.1 ശതമാനം

കാർഷിക രംഗം 3.5 ശതമാനം

നിർമ്മാണ വ്യവസായം 7.7 ശതമാനം

സേവന വിപണി 7.1 ശതമാനം

വ്യാ​വ​സാ​യി​ക​ ​ ഉ​ത്പാ​ദ​ന​വും​ ​ ത​ള​രു​ന്നു

ഒ​ക്ടോ​ബ​റി​ൽ​ ​എ​ട്ട് ​പ്ര​ധാ​ന​ ​മേ​ഖ​ല​ക​ളി​ലെ​ ​വ്യാ​വ​സാ​യി​ക​ ​ഉ​ത്പാ​ദ​ന​ ​വ​ള​ർ​ച്ച​ 3.1​ ​ശ​ത​മാ​ന​മാ​യി​ ​താ​ഴ്‌​ന്നു.​ ​മു​ൻ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​റി​ൽ​ 12.7​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​വ​ള​ർ​ച്ച.​ ​ക്രൂ​ഡോ​യി​ൽ,​ ​പ്ര​കൃ​തി​ ​വാ​ത​ക​ ​ഉ​ത്പാ​ദ​ന​ത്തി​ൽ​ ​ഇ​ടി​വു​ണ്ടാ​യി.​ ​ക​ൽ​ക്ക​രി​യി​ൽ​ 7.8​ ​ശ​ത​മാ​ന​വും​ ​വ​ള​ത്തി​ൽ​ 0.4​ ​ശ​ത​മാ​ന​വും​ ​സ്‌​റ്റീ​ൽ​ ​സി​മ​ന്റ് ​എ​ന്നി​വ​യി​ൽ​ 4.2​ ​ശ​ത​മാ​ന​വും​ ​വൈ​ദ്യു​തി​യി​ൽ​ 0.6​ ​ശ​ത​മാ​ന​വും​ ​ഉ​ത്പാ​ദ​ന​ ​വ​ർ​ദ്ധ​ന​യു​ണ്ടാ​യി.