arrest

മലപ്പുറം: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 36 കിലോഗ്രാമിലധികം കഞ്ചാവുമായി മൂന്ന് കൊൽക്കത്ത സ്വദേശികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മിലൻ ഷിങ്(28 വയസ്), അനു സിങ്(40 വയസ്) എന്നിവരെ 16 കിലോഗ്രാമോളം കഞ്ചാവുമായി നിലമ്പൂരിൽ നിന്നും സാബൂജ് സിഖ്ദാർ(28 വയസ്) എന്നയാളെ 20 കിലോഗ്രാമോളം കഞ്ചാവുമായി മഞ്ചേരിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അകെ 36.106 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.


എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസ് വിഭാഗവും നിലമ്പൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നിലമ്പൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.എച്ച്.ഷെഫീക്ക്, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുമോൻ.ടി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) റെജി തോമസ്, പ്രിവെന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുഭാഷ്, ദിനേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷംനാസ്, ആബിദ്, പ്രവീൺ, അഖിൽ ദാസ്, എബിൻ സണ്ണി, സച്ചിൻ ദാസ്, ഹാഷിർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ എഞ്ചലിൻ ചാക്കോ എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസുകൾ കണ്ടെടുത്തത്.