
മുംബയ്: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ മണിപ്പൂരിനെതിരായ മത്സരത്തിൽ ടീമിലെ 11 പേരും ബോൾ ചെയ്‌ത് ചരിത്രം കുറിച്ച് ഡൽഹി ടീം. ഔദ്യോഗിക ട്വന്റി-20യിൽ ആദ്യമായാണ് ഒരു മത്സരത്തിൽ ഒരു ടീമിലെ 11 പേരും ബോൾ ചെയ്തുവെന്നത്. മുംബയ് വാങ്കഡെയിൽ നടന്ന മത്സരത്തിൽ ആയുഷ് ബധോനിയുടെ നേതൃത്വത്തിലിറങ്ങിയ ഡൽഹി ടീമിലെ വിക്കറ്റ് കീപ്പറായ അനുജ് റാവത്ത് വരെ ഗ്ലൗസ് ഊരി ബൗൾ ചെയ്യാനെത്തി. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിവലും ഔദ്യോഗിക മത്സരത്തിൽ ഇത് ആദ്യ സംഭവമാണെന്നാണ് വിവരം.
മത്സരത്തിൽ ഡൽഹി 4 വിക്കറ്റിന്റെ ജയവും നേടി. ആദ്യം ബാറ്റ് ചെയ്ത മണിപ്പൂരിനെ 20 ഓവറിൽ 120/8ൽ ഡൽഹി ഒതുക്കി. ഡൽഹിക്കായി ഹർഷ് ത്യാഗിയും ദിഗ്‌വേഷ് റാത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഡൽഹി 18.3 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (124/6).
ഈസ്റ്റ് ബംഗാളിന് ജയം
കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമാ ഒരുഗോളിന് കീഴടക്കി സീസണിലെ ആദ്യജയം നേടി ഈസ്റ്റ് ബംഗാൾ. ഡയമന്റക്കോസാണ് ഈസ്റ്റ്ബംഗാളിന്റെ വിജയ ഗോൾ നേടിയത്. 72-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ മൊഹമ്മദ് അലി ബീമാമ്മറും 87-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ ലാൽച്ചുംഗ്നുൻഗയും ചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരുമായാണ് ഇരുടീമും മത്സരം പൂർത്തിയാക്കിയത്.
പക്ഷേ ഷർദുൽ 4 ഓവറിൽ വഴങ്ങിയത് 69 റൺസാണ്. സയ്യദ് മുഷ്താഖ് അലിയിലെ ഏറ്റവും മോശം ബൗളിംഗ് ഫിഗറുകളിൽ ഒന്നാണിത്.