accident

പത്തനംതിട്ട: വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കുരമ്പാലയിലാണ് അപകടമുണ്ടായത്. ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവർ വീടിനുള്ളിലായിരുന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവർ സജീവിനും ക്ലീനർ അനന്തുവിനും പരിക്കേറ്റിട്ടുണ്ട്. ലോഡ് കയറ്റി വന്ന ലോറിയായതിനാൽ വീട് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ 5.45നാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോയ ലോറി ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകടകാരണം എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

എംസി റോഡിൽ കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീട് പൂർണ്ണമായും തകർത്തത്. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.