
അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി വലിയൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 53ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ടെലികോം ഓപ്പറേറ്ററായ ഡു. എല്ലാ പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കൾക്കും സൗജന്യമായി 53 ജിബി ഡാറ്റ ലഭ്യമാക്കുമെന്നാണ് ഡു പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ദിവസമാണ് ഇതിന്റെ കാലാവധി. ഡിസംബർ നാലുവരെ ഓഫർ ലഭ്യമാകും.
ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കുന്നത്. 'ഈദ് അൽ ഇത്തിഹാദ്' എന്നാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സൗജന്യ 53 ജിബി ഡാറ്റയ്ക്ക് ഒരുവർഷമാണ് കാലാവധി. ഡിസംബർ 31വരെയാണ് ഈ ഓഫറിന്റെ കാലാവധി.
സൗജന്യ ഡാറ്റ എങ്ങനെ ലഭ്യമാക്കാം:
പോസ്റ്റ്‌പെയ്‌ഡ് കസ്റ്റമർ
പ്രീപെയ്‌ഡ് കസ്റ്റമർ