
അർജുൻ അശോകൻ നായകനായി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രം പാലക്കാട് ആരംഭിച്ചു. മാളികപ്പുറം എന്ന ബ്ളോക്ബസ്റ്രറിനുശേഷം വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുകയാണ്. ബാലു വർഗീസ്, സൈജു കുറുപ്പ്, ഗോകുൽ സുരേഷ്, മാളവിക മനോജ്, ശ്രീപദ് യാൻ, ദേവനന്ദ, സിദ്ധാർഥ് ഭരതൻ, മനോജ്.കെ.യു, നന്ദു, ശ്രാവൺ മുകേഷ്, ബോബി കുര്യൻ, ജസ്‌ന ജയദീഷ്, ജയകൃഷ്ണൻ, ഗോപിക അനിൽ, ശിവദ, ജൂഹി ജയകുമാർ, സിജ റോസ്, ശ്രീജിത്ത് രവി, കോട്ടയം രമേശ്, സാദിഖ്, സ്മിനു സിജോ, ഗീതി സംഗീത, സുമേഷ് ചന്ദ്രൻ, അനിയപ്പൻ, സന്ദീപ്, അശ്വതി അഭിലാഷ്, മനോജ് കുമാർ, ജയ് റാവു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസും തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. തിങ്ക് സ്റ്റുഡിയോസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. ഛായാഗ്രഹണം : ശങ്കർ പി .വി, സംഗീത സംവിധാനം : രഞ്ജിൻ രാജ് , എഡിറ്റർ : ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ : എം.ആർ. രാജാകൃഷ്ണൻ, ആർട്ട് : അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,
പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.