ss

പുഷ്പരാജും ശ്രീവല്ലിയും ഒരുമിച്ചെത്തുന്ന 'പുഷ്പ 2'ലെ 'പീലിങ്സ്' ഗാനം ഇന്ന് ഒ പുറത്തിറങ്ങും. തീപിടിപ്പിക്കുന്ന ചുവടുകളുമായി തകർത്താറാടി ഐക്കൺ സ്റ്റാർ അല്ലു അർജ്ജുനും ഡാൻസിംഗ് ക്യൂൻ ശ്രീലീലയും എത്തിയിരുന്ന 'കിസ്സിക്' പാട്ടിന് പിന്നാലെയാണ് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇറങ്ങുന്നത്. ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ അഞ്ചിന് റിലീസ് ചെയ്യും. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2: ദ റൂൾ’

കേരളത്തിൽ വിതരണം ചെയ്യുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റാണ്. ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സ് , സുകുമാർ റൈറ്റിംഗ്സ്എന്നീ ബാനറിൽ ആണ് നിർമ്മാണം. സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, , പി. ആർ. ഒ: ആതിര ദിൽജിത്ത്