ss

സൂര്യയും തൃഷയും നായകനും നായികയുമായി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്വാസികയും പ്രധാന വേഷത്തിൽ എത്തുന്നു. മികച്ച വിജയം നേടിയ ലുബർ പന്തിനുശേഷം സ്വാസിക തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ്. ആനന്ദി, രാമചന്ദ്രൻ ദുരൈരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വേട്ട, മഹാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രാമചന്ദ്രൻ ദുരൈരാജ്.ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമ്മാണം. ജോക്കർ, അരുവി, തീരൻ അധികാരം, കൈതി, സുൽത്താൻ, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ളോക് ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ഡ്രീം വാരിയർ പിക്ചേഴ്സ്. സൂര്യ 45 എന്നാണ് താത്കാലികമായി ഇട്ട പേര്. ഏ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. അടുത്ത വർഷം മദ്ധ്യത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം.

വിക്രം മോർ ആണ് ആക്ഷൻ കാെറിയോഗ്രാഫർ. കെ. ജി. എഫ് ,കാന്താര എന്നീ ചിത്രങ്ങളുടെ ആക്ഷൻ കൊറിയോഗ്രാഫറാണ്.