ss

തമിഴ് സൂപ്പർ താരം ചിയാൻ വിക്രം നായകനായി അഭിനയിക്കുന്ന വിര ധീര ശൂരൻ എന്ന ചിത്രത്തിൽ മാല പാർവ്വതിയും.തമിഴിൽ പാർവതിയുടെ എട്ടു ചിത്രങ്ങൾറിലീസായിരുന്നു.മുറ എന്ന മലയാള ചിത്രത്തിലെ മികച്ച അഭിനയം മാല പാർവതിക്ക്

കൂടുതൽ അവസരങ്ങൾ ലഭിക്കാനിടയാക്കിയിട്ടുണ്ട്. വിഷ്ണു വിശാൽ നായകനാകുന്ന

സംവിധായകൻ പ്രവീണിന്റെ ആര്യൻ എന്ന ചിത്രത്തിലും അഭിനയിച്ചു.മുറയ്ക്കു ശേഷം റിലീസിന് ഒരുങ്ങുന്ന അൻപോട് കൺമണിയിലും നല്ല വേഷമാണ്.ശശിധർ സംവിധാനം ചെയ്യുന്ന ക്രെഡിറ്റ് സ്കോർ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.ഗ്രാന്റ് പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് അബിൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇനി അഭിനയിക്കുക.