p

സഹകരണ മേഖലയിൽ ലോകത്താകമാനം വിദ്യാഭ്യാസം, സ്കിൽ വികസനം,ടെക്നോളജി രംഗത്ത് വൻ മാറ്റം പ്രകടമാണ്.

അന്താരാഷ്ട്ര സഹകരണ സഖ്യമായ ICA സഹകരണ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയെ സുഗമമാക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നു.

പ്രമുഖ സഹകരണ സ്ഥാപനങ്ങൾ ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ, സ്കിൽ വികസന കോഴ്സുകൾ എന്നിവ ഓഫർ ചെയ്യുന്നുണ്ട്. കെനിയയിലെ സഹകരണ സർവ്വകലാശാല, യു.കെയിലെ മാഞ്ചസ്റ്ററിലുള്ള കോ-ഓപ്പറേറ്റീവ് കോളേജ്, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലെ മോൺഡ്രഗോൺ യൂണിവേഴ്സിറ്റി എന്നിവ സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകൾ ഓഫർ ചെയ്യുന്നുണ്ട്.

സാങ്കേതികവിദ്യയിലൂന്നിയ MOOC കോഴ്സുകൾ കൂടുതലായി രൂപപ്പെട്ടു വരുന്നു.

ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സഹകരണ സംഘങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വവും, ബിസിനസ് മാനേജ്മെന്റും പ്രോത്സാഹിപ്പിക്കും.

കാനഡയിലെ ചില സർവകലാശാലകൾ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രൊജക്റ്റ്‌ മാനേജ്മെന്റ്, സപ്ലൈ ചെയിൻ, co-operative മാനേജ്മെന്റ് മുതലായവയിൽ ഓൺലൈൻ കോഴ്സുകൾ നടത്തിവരുന്നു. സഹകരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അപ്പ്‌ സ്കില്ലിംഗ്, റീ സ്കില്ലിങ് പ്രോഗ്രാമുകളും നടത്തിവരുന്നു. കേരളത്തിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കാലത്തിന്റെ മാറ്റം വിലയിരുത്തി അനുയോജ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങാൻ തയ്യാറാകണം. ഗ്ലോബൽ സ്കിൽസ് വിലയിരുത്തി ഭാവി തൊഴിലുകൾക്കിണങ്ങിയ കോഴ്സുകൾ രൂപപെടുത്താൻ ശ്രമിക്കണം.

കാനഡയിലെ സെന്റ് മേരീസ്‌ യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കോപ്പറേറ്റീവ് മാനേജ്മെന്റിൽ നിരവധി ഓൺലൈൻ കോഴ്സുകളുണ്ട്. 16 മാസത്തെ ഗ്രാജ്വേറ്റ് മാനേജ്മെന്റ് ഇൻ കോപ്പറേറ്റീവ് മാനേജ്മെന്റ്, മൂന്ന് വർഷത്തെ മാസ്റ്റർ ഒഫ് മാനേജ്മെന്റ്, കോപ്പറേറ്റീവ് & ക്രെഡിറ്റ് യൂണിയൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവ ഓൺലൈൻ വഴി പഠിക്കാം. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്‌ കോഴ്സുകൾക്ക് ചേരാം. ക്രോയേഷ്യയിലെ കോപ്പറേറ്റീവ് ലോ സ്കൂളിൽ വിവിധ ലോ പ്രോഗ്രാമുകളുണ്ട്. www.managementstudies.coop