mpm

മലപ്പുറം: എം.എസ്.പി. എച്ച്.എസ്.എസിൽ മലയാളം വിഭാഗത്തിന്റെയും ദേശീയ ഹരിത സേനയുടെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനാചരണം സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക എസ്. സീത ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ്, കത്തിപ്പയറ്റ്, ചുവടുകൾ, മറിച്ചിലുകൾ, റിബൺ വീശൽ, വടി വീശൽ, പൊയ്ക്കാൽ നടത്തം തുടങ്ങി കേരളത്തിന്റെ തനത് ആയോധന കലകൾ അവതരിപ്പിച്ചു. പി.എം.ഷിഹാർ ഗുരുക്കൾ, വി.പി.സൽമാനുൽ ഫാരിസ് എന്നിവരുടെ നേതൃത്വത്തിൽ സൽമാനുൽ ഫാരിസ്, പി.എം.അൻഷാദ്, പി.എം. ദിൻഷ, ദയ്യാൻ മുഹമ്മദ്, നാദിൽ, മുഹമ്മദ് റസൽ, ഷെബിൻ, നാഫിഹ മർഫിൻ, പി.എം. ഫാകിഹ്, എ.റിസ്വിൻ എന്നിവർ അവതരിപ്പിച്ചു. അദ്ധ്യാപകരായ കെ.ജയവിദ്യ, പി.പി.ഷുക്കൂർ, വി.നീന, പി.സി.രുഗ്മിണി ദേവി, സി.എച്ച്. നബീല, ജയരാജ്, ബിജീഷ്, ബിന്ദു കൊട്ടാരം നേതൃത്വം നൽകി.