-bb


മലപ്പറം: പോത്തുകല്ലിലെ ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം ഉണ്ടായ സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ല പരിസ്ഥിതി സംരക്ഷണ സമിതി അധികൃതരോട് ആവശ്യപ്പെട്ടു.സമിതി പ്രതിനിധികൾ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. മുസ്ലിം ലീഗ് ജില്ല പരിസ്ഥിതി ചെയർമാൻ അഡ്വ. ഹനീഫ പെരിഞ്ചിരീ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ കൺവീനർ കെ.എൻ. ഷാനവാസ് , യു. മുഹമ്മദ്, എം. അബ്ദുൾബഷീർ,​ അസീസ് പഞ്ചളി എന്നിവർ പ്രസംഗിച്ചു.