
മലപ്പുറം: സർക്കാർ ഇറക്കിയ ക്ഷാമാശ്വാസ ഉത്തരവിൽ പെൻഷൻകാരോട് വിവേചനം കാണിച്ചതിലും 40 മാസത്തെ കുടിശ്ശിക തുക നിഷേധിച്ചതിലും പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജക മണ്ഡല കമ്മിറ്റി ജില്ലാ ട്രഷറിക്ക് മുൻപിൽ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി.
യോഗം ജില്ലാ സെക്രട്ടറി കെ. എ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഒ.പി.കെ. ഗഫൂർ, കെ.പി.സി.സി മെമ്പർ വി.എസ്.എൻ. നമ്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. പി. ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗം ടി. അബ്ദുൽ റഫീഖ് എന്നിവർ സംസാരിച്ചു.