vv

എടക്കര: എൽ.ഡി.എഫ് ചുങ്കത്തറ പഞ്ചായത്ത് കൺവെൻഷൻ സി.പി.ഐ ജില്ല സെക്രട്ടറി പി.കെ .കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.ആർ. ഗോപാലൻ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ, ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം വി.ടി. സോഫിയ, എൽ.ഡി.എഫ് നേതാക്കളായ എം. സുകുമാരൻ, പി. ഷെബീർ, എ.പി. രാജഗോപാൽ, പറാട്ടി കുഞ്ഞാൻ, സി.പി.എം ലോക്കൽ സെക്രട്ടറി സി. ബാലകൃഷ്ണൻ, പി.എൻ. ജിജിൻ എന്നിവർ സംസാരിച്ചു. 201 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: സി. ബാലകൃഷ്ണൻ ( ചെയർമാൻ), പറാട്ടി കുഞ്ഞാൻ (വൈസ് ചെയർമാൻ), സി.ആർ. ഗോപാലൻ ( കൺവീനർ)