
മലപ്പുറം: വിവാദങ്ങൾക്കിടെ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. പരേതരായ പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാർ. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി ശിഹാബ് തങ്ങളെ നിശ്ചയിച്ചത്. നേരത്തെ നിശ്ചയിച്ച ചടങ്ങാണ് ഇതെന്നും ജനങ്ങളോട് സംസാരിക്കുമ്പോൾ നല്ല കാര്യങ്ങളാണ് സംസാരിക്കേണ്ടതന്നെ o വരുമ്പോഴാണ് കുഴപ്പങ്ങൾ ഉണ്ടാകുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബാംഗം ഖാസിയാകമെന്നത് മഹല്ലിന്റെ വലിയ ആഗ്രഹമാണെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.