d

മലപ്പുറം: പൊതുജനങ്ങള്‍ക്കും കെട്ടിടഉടമകള്‍ക്കും ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി സെസ് ഒറ്റ തവണയായി അടക്കണമെന്ന തീരുമാനം പിന്‍വലിക്കണമെന്നും തവണകളായി അടക്കുന്ന വ്യവസ്ഥ പുനസ്ഥാപിക്കണമെന്നും ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ യോഗം ആവശ്യപ്പെട്ടു. ജില്ലാ കണ്‍വെന്‍ഷന്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ യു.എ. ലത്തീഫ് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സലിം കാരാട്ട് അദ്ധ്യക്ഷനായി. ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് അച്ചമ്പാട്ട് വീരാന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സബാഹ് വേണ്ടര, ഫക്രുദ്ദീന്‍ തങ്ങള്‍ നിലമ്പൂര്‍.ഹൈദര്‍ കോട്ടയില്‍, അബ്ദുല്‍ റസാഖ്, മഞ്ചേരി, സുഹൈല്‍ മലപ്പുറം, മൂസ ആനക്കയം, മോയിക്കല്‍ ഇണ്ണി ഹാജി, ഷാഹുല്‍ ഹമീദ്' എന്നിവര്‍ പ്രസംഗിച്ചു.