
മലപ്പുറം :സ്‌പെഷ്യൽ സ്‌കൂളുകളിലെ ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് സ്‌പെഷ്യൽ സ്‌കൂൾ എംപ്ലോയീസ് യൂണിയൻ മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാറിനോടവശ്യപ്പെട്ടു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളിലെ ജീവനക്കാർക്ക് അധ്യായനവർഷം തുടങ്ങി ആറുമാസമായിട്ടും വേതനം ലഭിച്ചിട്ടില്ല. സർക്കാർ നൽകിവരുന്ന സ്‌പെഷ്യൽ പാക്കേജ് നൽകുന്നതിനുള്ള നടപടികൾ ഇതുവരെ തുടങ്ങാത്തതാണ് കാരണം. കൺവെൻഷൻ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.എ.റസാഖ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.