news

മലപ്പുറം : കേരള നൗഷാദ് അസോസിയേഷന്റെ ആറാം വാർഷികത്തോട് അനുബന്ധിച്ച് മലപ്പുറം നൗഷാദ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഫാമിലി ഫുട്‌ബാൾ മേള സംഘടിപ്പിച്ചു. മലപ്പുറം കാവുങ്ങൾ അരീന ബൈപാസ് ടർഫിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. മുരിങ്ങേക്കൽ ഫാമിലി, കൂരി ഫാമിലി, അയമോൻ ഫാമിലി, ചെറിയകുത്ത് ഫാമിലി, ഏലച്ചോല ഫാമിലി, വെള്ളരി ഫാമിലി, മങ്കരത്തൊടി ഫാമിലി , പരിത്തിക്കുത്ത് ഫാമിലി എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് മാമ്പ്രയും അസോസിയേഷൻ സ്ഥാപക നേതാവ് നൗഷാദ് പാതാരിയും ചേർന്ന് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.