മലപ്പുറം :രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ പതിനായിരക്കണക്കിന് ഒഴിവുകളിലേക്ക് സ്ഥിരം നിയമനത്തിന് പകരം അപ്രന്റീസുകളായും കരാറടിസ്ഥാനത്തിലും അഭ്യസ്തവിദ്യരെ റിക്രൂട്ട് ചെയ്യുന്നത് യുവതലമുറയോടുള്ള വെല്ലുവിളിയാണെന്ന് പി.പി.സുനീര്‍ എം പി അഭിപ്രായപ്പെട്ടു. ടി.കെ.വി.നായരുടെ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍സി.ആർ. ശ്രീലസിത് അദ്ധ്യക്ഷനായിരുന്നു.
പി.രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹേമലത, അസി.സെക്രട്ടറി സജിദ് മുഹിയുദ്ദീന്‍, മുന്‍ ജില്ലാ സെക്രട്ടറി പി. അലി ഹാജി, ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എ. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.പി.എം ഹനീഫ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.ബിനോയ് നന്ദിയും പറഞ്ഞു.