
തിരൂർ: ആലത്തിയൂർ ഹനുമാൻ കാവിൽ തിരുവോണ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദ്രവ്യ കലശത്തിന് ഭക്തജന തിരക്കേറി. ദ്രവ്യകലശം മൂന്നാം ദിവസമായ ഞായറാഴ്ച കാലത്ത് ഒമ്പതിന് ലക്ഷ്മി ഗുരുവായൂരും സംഘവും അവതരിപ്പിച്ച ഹനുമാൻ ചാലിസ, ഭജൻസ് എന്നിവ നടന്നു. രാവിലെ വിവിധ പൂജകളും വിശേഷാൽ പൂജകളും നടന്നു. വൈകിട്ട് ദീപാരാധനയ്ക്കുശേഷം സന്ധ്യാവേല, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയും ഉണ്ടായിരുന്നു. ദ്രവ്യ കലശ ചടങ്ങുകൾ ആറിന് അവസാനിക്കും. ഉത്സവം ഏഴിന് ആരംഭിച്ച് ഒമ്പതിന് സമാപിക്കും.