താനൂർ: വട്ടത്താണിയിൽ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് നടത്തിക്കൊണ്ടിരിക്കെ മരണമടഞ്ഞ ഉണ്ണിയുടെ കുടുംബത്തിനായി വാങ്ങിയ സ്ഥലത്തിന്റെയും വീടിന്റെയും താക്കോൽദാനം നവംബർ 16ന് നടക്കും. അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്കേഴ്സ് കേരള ( എ.എ.ഡബ്ല്യു.കെ) മലപ്പുറം ജില്ലാ കമ്മിറ്റിയും താനാളൂർ പൗരാവലിയും ചേർന്നാണ് വീട് ഒരുക്കുന്നത്. രാവിലെ 10ന് വട്ടത്താണി കെ.എം. ഓഡിറ്റോറിയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണ യോഗത്തിൽ എ.എ.ഡബ്ല്യു.കെ ജില്ലാ പ്രസിഡന്റ് ഒ.കെ ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. എ.എ.ഡബ്ല്യു.കെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എം.മുഹമ്മദ് ഷാ പദ്ധതി വിശദീകരിച്ചു.

മുജീബ് താനാളൂർ, എം.പി ബഷീർ,പി.എസ് മൊയ്തീൻ കുട്ടി, വി. സൈതലവി,അച്യുതൻ തിരുന്നാവായ, നാസർ കുന്നത്ത്,

പി.പ്രഭാകരൻ, പി.പി. ബഷീർ എന്നിവർ സംസാരിച്ചു.