
വളാഞ്ചേരി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെയും സ്വരാജ് ലൈബ്രറിയുടെയും നേതൃത്വത്തിൽ ഭരണഭാഷാ വാരാചരണത്തിന് ഭാഷാ വിളംബര യാത്രയോടു കൂടിതുടക്കമായി.വിളംബര യാത്ര ഗാന്ധി സ്ക്വയറിൽ സമാപിച്ചു.തുടർന്ന് നഗരസഭ സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്രഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു. വയനാ വർഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ഉപഹാരം നൽകിഅനുമോദിച്ചു.നഗരസഭാ സെക്രട്ടറി എച്ച്.സീന ഭരണഭാഷാ പ്രതിജ്ഞചൊല്ലിക്കൊടുത്തു.കേരളത്തിന്റെ സാംസ്കാരിക മന്നേറ്റം എന്ന വിഷയത്തിൽ മുൻ ജില്ല പഞ്ചായത്ത് മെമ്പറും,ആതവനാട് മർക്കസ് ആർട്സ് ആന്റ് സയൻസ് കോളേജ് സൂപ്രണ്ടുമായ കെ.എം.അബ്ദുൽ ഗഫൂറും മലയാള ഭാഷയും പുതുതലമുറയും എന്ന വിഷയത്തിൽ എം.ഇ.എസ് കെ.വി.എം കോളേജ് വൈസ് പ്രിൻസിപ്പളുമായ ഡോ.പി.പി.ഷാജിദും സംസാരിച്ചു.