d

മലപ്പുറം: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഇന്ന് മുതൽ ഏഴ് വരെ മലപ്പുറം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9.30ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് എ.ശിവദാസൻ അദ്ധ്യക്ഷനാവും. സംസ്ഥാന നിർവാഹക സമിതി അംഗം എൻ.പ്രമോദ് ദാസ് ആദ്യ വിൽപന നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കാവ്യാർച്ചന മണമ്പൂർ രാജൻ ബാബു ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പങ്കെടുക്കും. സംസ്ഥാനത്തെ നൂറിൽപരം പ്രസാധകർ പങ്കെടുക്കും. പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ച, കാവ്യാർച്ചന തുടങ്ങിയവ നടക്കും.