d

മലപ്പുറം: തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നവംബർ 27ന് നടക്കുന്ന സമരത്തിന്റെ ജില്ലാതല സമര പ്രഖ്യാപന കൺവെൻഷൻ മലപ്പുറം കെ.എസ്.ടി.എ ഹാളിൽ നടന്നു. കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അസ്സയിൻ കാരാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.കെ. ആയിഷ അദ്ധ്യക്ഷത വഹിച്ചു. എം.പി. മോഹനൻ, എം.പി. അബ്ദുൽ അലി, ജില്ലാ ട്രഷറർ വി.പി. അയ്യപ്പൻ, കെ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.