
മലപ്പുറം: വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്നലെ ഏറനാട് മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഒൻപതിന് കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പ് നിന്നും ആരംഭിച്ച പര്യടനം സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ, പി.കെ.കൃഷ്ണദാസ് സംസാരിച്ചു. തുടർന്ന് ആക്കപ്പറമ്പ്, ഇളയൂർ, ഇരിവേറ്റി, സൗത്ത് പുത്തലം, പൂവ്വത്തിക്കൽ, വെറ്റിലപ്പാറ, കിണറടപ്പൻ, വടക്കുംമുറി, വെസ്റ്റ് പത്തനാപുരം, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം 7.30ന് ചെമ്രക്കാട്ടൂരിൽ സമാപിച്ചു.എൽ.സി.എഫ് ചെയർമാൻ കെ.ഭാസ്‌കരൻ, ചെയർമാൻ അഡ്വ.ഷഫീർ കിഴിശ്ശേരി എന്നിവർ അനുഗമിച്ചു.