 
പെരിന്തൽമണ്ണ: അൽഷിഫ കോളേജ് ഒഫ് പാരാമെഡിക്കൽ സയൻസസിലെ ഓപ്‌ടോമെട്രി വിഭാഗവും ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി വാണിയന്നൂർ എ.എം.യു.പി സ്‌കൂളിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് നിർവഹിച്ചു. അൽശിഫ കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള എക്സിബിഷൻ ക്യാമ്പിന്റെ പ്രധാന ആകർഷണമായി.ഒപ്റ്റോമെട്രി വിഭാഗം അദ്ധ്യാപകരായ ഫഹ്മിദ്, അസ്ന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അൽശിഫ കോളേജിലെ ഒപ്‌ടോമെട്രി വിഭാഗം മേധാവി അസ്‌കറിന്റെ നേതൃത്വത്തിൽ നേത്ര രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസും നടത്തി.