 
മലപ്പുറം: വാടകക്കെട്ടിടങ്ങളിന്മേൽ 18 ശതമാനം ജി.എസ്.ടി. പിൻവലിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ: യു. എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സലിം കാരാട്ട് അദ്ധ്യക്ഷനായി. യോഗത്തിൽ ജി.എസ്.ടി വിഷയത്തിൽ എഫ്. സി.എ അബ്ദുൾ ജബ്ബാർ ക്ലാസെടുത്തു. അച്ചമ്പാട്ട് വീരാൻകുട്ടി, അബ്ദുൽ അസീസ്, പാലക്കാട് ഫക്രുദ്ദീൻ തങ്ങൾ നിലമ്പൂർ, ബ്രൈറ്റ് റസാഖ്, ഉമ്മർ ഹാജി വണ്ടൂർ, റസാഖ് മഞ്ചേരി, അവുലൻ അബ്ദുള്ള, ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.