 
മലപ്പുറം: നാഷണൽ ട്രസ്റ്റ് ലോക്കൽ ലെവൽ കമ്മിറ്റി ഇന്ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ആധാരം എഴുത്ത് തൊഴിലാളികൾക്ക് നടത്തുന്ന പരിശീലന പരിപാടി ബഹിഷ്‌കരിക്കുമെന്ന് കേരളാ സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ട്രസ്റ്റ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടറെ അറിയിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ യൂണിയന് പ്രാതിനിധ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് ഭാരവാഹികളായ പ്രസിഡന്റ് എസ്. പ്രകാശ്, സെക്രട്ടറി ടി.കെ. സൂരജ്, ട്രഷറർ കെ.പി. യാസർ അറാഫത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.