
വേങ്ങര: അന്തരിച്ച പൊതുപ്രവർത്തകനും പാലിയേറ്റീവ് കമ്മിറ്റി അംഗവുമായിരുന്ന എ.കെ. അബു ഹാജിയുടെ സ്വപ്നം സുമനസ്സുകൾ യാഥാർത്ഥ്യമാക്കി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും വീൽചെയറിനെ ആശ്രയിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ നാരായണന് വീടൊരുക്കാൻ വേണ്ടി പാണ്ടികശാലയിൽ എ.കെ അബുഹാജി, ഹംസ പുല്ലമ്പലവൻ, പി.പി. സഫീർ ബാബു, ബേനസീർ , ബൈജു പാണ്ടികശാല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശ്രമമാരംഭിച്ചത്. അതിനിടയിലാണ് അബുഹാജി മരിച്ചത്. തുടർന്ന് മറ്റുള്ളവർ ചേർന്ന് വീട് പണിപൂർത്തീകരിക്കുകയായിരുന്നു. ഇതിന്റെ താക്കോൽ അബുഹാജിയുടെ മകൻ യൂനുസിൽ നിന്നും നാരായണനും അമ്മയും ചേർന്ന് ഏറ്റുവാങ്ങി.