d

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെയും പി.എഫ് ഓഫീസ് ജീവക്കാരുടെയും പെന്‍ഷന്‍കാരോടുളള കനത്ത അവഗണക്കെതിരെയും രണ്ടു വര്‍ഷമായി ഹയര്‍ പെന്‍ഷന്‍ നല്‍കാതെ തടഞ്ഞുവച്ചതിലും പ്രതിഷേധിച്ച് നവംബര്‍ 16 ന് പെന്‍ഷന്‍ ദിനത്തില്‍ മലപ്പുറം ജില്ലാ പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് സമരം നടത്താന്‍ പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. മോഹനന്‍പിള്ള, അറക്കല്‍ കൃഷ്ണന്‍, എന്‍. പങ്ങന്‍, പി.ഡി. ജോണി, സി. എം. നാണി, അബ്ദുല്‍ ഖാദര്‍, പി.ആര്‍. ചന്ദ്രന്‍ , പ്രേമന്‍ അക്രമണ്ണില്‍ എന്നിവര്‍ സംസാരിച്ചു.