
മലപ്പുറം: സി.ബി.എസ്.ഇ സഹോദയ സ്‌കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന പ്രഥമ മലപ്പുറം ജില്ലാ സിബിഎസ്ഇ റോളർ സ്‌കേറ്റിങ്ങ് ചാമ്പ്യൻഷിപ്പ് നവംബർ ഒമ്പതിന് പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിക്കും. നടത്തിപ്പിനായി സിൽവർമൗണ്ട് സ്‌കൂളിൽ ചേർന്ന സംഘാടക സമിതി യോഗം സഹോദയ മലപ്പുറം മേഖലാ പ്രസിഡന്റ് എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം.ടി. മൊയ്തുട്ടി അദ്ധ്യക്ഷതത വഹിച്ചു സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ,ഭാരവാഹികളായ കെ. ഉണ്ണികൃഷ്ണൻ, പി.ഹരിദാസ് , ഫാ. നന്നം പ്രേംകുമാർ , സ്‌കൂൾ പ്രിൻസിപ്പൽ സി.കെ. ഹൗസത്ത്, കെ.എം. മാത്യു , നിഷാദ് നെല്ലിശ്ശേരി, ടി.എം . നജീബ് എന്നിവർ സംസാരിച്ചു