
കോട്ടക്കൽ: നവംബർ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.വി.വി.ഇ.എസ് കോട്ടക്കൽ യൂണിറ്റ് വിളംബര ജാഥ നടത്തി. ചെറുകിട വ്യാപാര മേഖലയിലെ കുത്തകവത്കരണത്തിനെതിരെയും കെട്ടിട വാടക ഇനത്തിൽ18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചുമാണ് രാജ്ഭവൻ മാർച്ച് നടക്കുന്നത്. കോട്ടക്കൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസ്, ട്രഷറർ പ്രദീപ് , സീനിയർ വൈസ് പ്രസിഡന്റ് പോക്കർ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചങ്കുവെട്ടി മുതൽ കോട്ടയ്ക്കൽ താഴെ വരെയായിരുന്നു വിളംബര ജാഥ.