
തിരൂരങ്ങാടി: ഓൾ കേരള ബ്യൂട്ടീഷൻ ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ സേവനം ചെയ്ത ദുരന്ത നിവാരണ സേനാ അംഗങ്ങളെ ആദരിച്ചു. മുൻസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ആർ. സെയ്തലവി അദ്ധ്യക്ഷത വഹിച്ചു . കുഞ്ഞാലി മദനി ക്ളാസെടുത്തു. ജനറൽ സെക്രട്ടറി ആർ.ബി. മോഹനൻ, ഡിവിഷൻ കൗൺസിലർ കക്കടവത്ത് അഹമ്മദ് കുട്ടി, ട്രഷറർ യു. മുഹമ്മദലി, മലപ്പുറം സംസ്ഥാന കമ്മിറ്റി നേതാക്കളായ ഫാത്തിമ സുഹറ, എൻ.എ. ഹരി തൃശൂർ, മുരളി പാലക്കാട്, പി.എൻ. രാജു കോട്ടയം, ലതേഷ് കണ്ണൂർ, ജാഫർ കോഴിക്കോട്, സലാം മലപ്പുറം, സുനിൽ തേനാരി, സന്ധ്യ ജയരാജ്, എം.കെ. ബഷീർ, ടി. അബ്ബാസ്, യു.ഉമ്മർ, ബഷീർ വേങ്ങര തുടങ്ങിയവർ പ്രസംഗിച്ചു.