d
D

മലപ്പുറം: കെട്ടിട വാടകയിൽ പുതുതായി ഏർപ്പെടുത്തിയ 18 ശതമാനം ജി.എസ്.ടി,​ അനിയന്ത്രിതമായി വർദ്ധിക്കുന്ന പാചക വാതക വില വർദ്ധനവ്, ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം, അനധികൃത വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ എന്നിവയിൽ പ്രതിഷേധിച്ച് ജി.എസ്.ടി ഓഫീസിന് മുന്നിൽ ധർണ നടത്താൻ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 12ന് രാവിലെ 10ന് ജില്ലാ എസ്.ടി ഓഫീസിന് മുന്നിലാണ് സമരം. ജില്ലാ പ്രസിഡന്റ് സി.എച്ച്.സമദ്, സെക്രട്ടറി കെ.ടി.രഘു സംസാരിച്ചു.