bridge
തവനൂർ ശാന്തി കുടീരത്തിൽ നടന്ന ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ സർവ്വോദയ മേള ട്രസ്റ്റ് ചെയർമാൻ സി.ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: തിരുനാവായയിലെ ശാന്തികുടീരവും കെ.കേളപ്പൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും പൂർണ്ണമായും സംരക്ഷിച്ച് നിർദ്ദിഷ്ട പാലം നിർമ്മിക്കണമെന്ന് കേരള സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ ശാന്തി കുടീരത്തിൽ നടന്ന ഗാന്ധിമാർഗ പ്രവർത്തക കൂട്ടായ്മ ആവശ്യപ്പെട്ടു. സർവ്വോദയ മേള ട്രസ്റ്റ് ചെയർമാൻ സി.ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.കെ.എ.അസീസ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.സുരേഷ് ബാബു, മേഖലാ സെകട്ടറി ഇ.സത്യൻ സംസാരിച്ചു.