തിരൂരങ്ങാടി: വേങ്ങര നിയോജക മണ്ഡലത്തിലെ എ.ആർ.നഗർ പഞ്ചായത്തിൽ കുന്നുംപുറത്ത് സ്ഥാപിക്കുന്ന വേങ്ങര ഫയർ സ്റ്റേഷന് അധികഭൂമി ലഭ്യമാക്കാൻ ധാരണയായി. തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. കൊളപ്പുറം തിരൂരങ്ങാടി റോഡിൽ നാഷണൽ ഹൈവേയോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ റീസർവേ നമ്പർ 311ൽ ഉൾപ്പെട്ട 40 സെന്റ് ഭൂമി നേരത്തെ ഫയർ സ്റ്റേഷനായി അനുവദിച്ചിരുന്നു. ഈ ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള സാങ്കേതിക പ്രയാസം മറികടക്കുന്നതിനാണ് അധിക ഭൂമിക്കായി ശ്രമങ്ങളാരംഭിച്ചത്.
ഭൂമിയോട് ചേർന്ന് സ്ഥപി. അബ്ദുൽ കരീം ഇതിനായി ഭൂമി വിട്ടു നൽകും. ഇതോടെ കെട്ടിട നിർമ്മാണത്തിനുള്ള പ്രയാസങ്ങൾ നീങ്ങും. 2015ൽ പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച വേങ്ങര ഫയർ സ്റ്റേഷൻ വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു.
എ,ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ റഷീദ്, എം.എൽഎയുടെ പി.എ. ഉബൈദുള്ള, ജില്ലാ ഫയർ ഓഫീസർ വി.കെ രതീഷ്, ഭൂരേഖ തഹസിൽദാർ എൻ. മോഹനൻ, ഫയർ ഓഫീസർ എം. രാജേന്ദ്രൻ, ഭൂമി ഉടമ പി അബ്ദുൽ കരീം, മുഹമ്മദ് ജാബിർ സംബന്ധിച്ചു.
ഏറെ നാളത്തെ ആവശ്യം
വേങ്ങര ഫയർ സ്റ്റേഷന് അധിക സ്ഥലം ലഭ്യമായ സ്ഥിതിക്ക് കെട്ടിട നിർമ്മാണത്തിലേക്കുള്ള നടപടികൾ വേഗത്തിലാക്കാൻ കഴിയും
.അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ