d
പ്രിയങ്കാ ഗാന്ധി അമൽ കോളജ് സന്ദർശിച്ചു

നിലമ്പൂർ: വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ എന്നിവർ നിലമ്പൂർ അമൽ കോളേജ് സന്ദർശിച്ചു. പ്രിയങ്കാഗാന്ധി വിദ്യാർത്ഥികളുമായി സംവദിച്ചു. കോളേജ് ചെയർമാൻ പി.വി. അബ്ദുൽ വഹാബ് എം.പി, പ്രിൻസിപ്പൽ ഡോ. കെ.പി മുഹമ്മദ് ബഷീർ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ പ്രൊഫ. പി.കെ നൂറുദ്ദീൻ, ഇസ്മായിൽ മൂത്തേടം തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി അനിൽ കുമാർ, കെ.എം ഷാജി, വി.എസ്. ജോയ്, ടി.പി അഷ്റഫലി എന്നിവരും അനുഗമിച്ചു.