 
എടക്കര : വയനാട് പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എടക്കര ടൗണിൽ നടന്ന മഹിളാമോർച്ചയുടെ സമ്പർക്ക പരിപാടി ബി.ജെ.പി സംസ്ഥാന സമിതി അംഗം ഗീതാമാധവൻ മണ്ഡലം ജനറൽ സെക്രട്ടറി ജിജി ഗിരീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു,
ബി.ജെ.പി എടക്കര മണ്ഡലം പ്രസിഡന്റ് സുധീഷ് ഉപ്പട, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ. അനിൽകുമാർ, ഗീതാ കുമാരി , തിരൂർ മണ്ഡലം പ്രസിഡന്റ് രമാഷാജി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് പി.വി ശ്രീജ,
എടക്കര പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു.