s
വയനാടിന് ചങ്ങരംകുളം യൂണിറ്റ് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സ്വരൂപിച്ച 50000 രുപ കൈമാറി

ചങ്ങരംകുളം: വയനാട് ഉരുൾപൊട്ടലിൽ വാണിജ്യക്കെട്ടിടങ്ങൾ തകർന്ന് ദുരിതം അനുഭവിക്കുന്ന കെട്ടിട ഉടമകളുടെ കുടുംബങ്ങളെ സഹായിക്കാൻ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് സ്വരൂപിച്ച 50,000 രൂപ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ബി. ഫസൽ മുഹമ്മദിന് ട്രഷറർ ഉമ്മർ ശബാന കൈമാറി. മൊയ്തുണ്ണി ചങ്ങരംകുളം, അലവിക്കുട്ടി, ഷംസീർ മണാളത്ത്, അനസ് യാസീൻ, മോഹനൻ പൊന്നാനി, അഡ്വ. മുസ്തഫ കമാൽ, ഉമറുൽ ഫാറൂഖ്, യൂനസ് പെരിന്തൽമണ്ണ, കുഞ്ഞിമോൻ എന്നിവർ സന്നിഹിതരായിരുന്നു