തിരൂർ: സ്കൂളിലേക്ക് നടന്ന് പോവുന്നതിനിടെ നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തലക്കടത്തൂർ നോർത്ത് ഓവുങ്ങൽ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥിയും തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകനുമായ മുഹമ്മദ് റിക്സാനാണ്(7) പരിക്കേറ്റത്.കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനും റോഡരികിലെ മതിലിനുമിടയിൽ കുടുങ്ങുകയായിരുന്നു റിക്സാൻ. ഇന്നലെ രാവിലെ 9:45 ന് തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടം നടന്നത് .
.