
പരപ്പനങ്ങാടി: കവചം തീർക്കാം ലഹരിക്കെതിരെ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ കെട്ടുങ്ങൽ ബീച്ച് കേന്ദ്രീകരിച്ച് നടത്തുന്ന ബോധവൽകരണ പദ്ധതിയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.റസാഖ് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റൽ ചീഫ് സൂപ്രണ്ട് പ്രഭുദാസ്, എക്‌സൈസ് ഓഫീസർ പി.ബിജു, കോസ്റ്റൽ പോലീസ് സേനയിലെ ഓഫീസർ മോഹനൻ എന്നിവർ ലഹരിയും പഠന വൈകല്യവും ലഹരിയും നിയമവും, ലഹരിയും സമൂഹവും എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ മുഹമ്മദ് അഷ്റഫ്, ഹെഡ്മിസ്ട്രസ് ബെല്ലാജോസ്, പി.ടി.എ പ്രസിഡന്റ് ലത്തീഫ് തെക്കേപ്പാട്ട്, അഞ്ജലി, സി.മുജീബ് എന്നിവർ പ്രസംഗിച്ചു.