sangamam

വണ്ടൂർ: പഞ്ചായത്ത് ബൂത്ത് 51ലെ യു.ഡി.എഫ് കുടുംബ സംഗമം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മതേതരഭാരതത്തിനു കരുത്ത് പകരുവാൻ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് വമ്പിച്ച ഭൂരിപക്ഷം നൽകി ജനാധിപത്യ ഭാരതത്തിന് ശക്തി പകരണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കെ.ടി.എ മുനീർ അദ്ധ്യക്ഷനായി. എം.എൽ.എമാരായ ഹമീദ് ,അഡ്വ.യു.എ ലത്തീഫ്, ഇസ്മായിൽ മൂത്തേടം, ഖാലിദ്,അഡ്വ.ഫാത്തിമ റോസ്മിയ, മുസ്തഫ, വി.എ.കെ.തങ്ങൾ, ഷൈജൽ എടപ്പറ്റ, എം.കെ. നാസർ, ജിഷാദ് കോക്കാടൻ, സൈനുദ്ദീൻ, ജലീൽ,സാഹിർ നെച്ചിക്കാടൻ, പി.രായീൻ, ഹനീഫ, സഫീർ കുട്ടിമാൻ, സജിൽ തുടങ്ങിയവർ സംസാരിച്ചു.