d

മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തേയും ദ‌ർശനങ്ങളേയും ആസ്പദമാക്കി എസ്.എസ്.എഫ് സംഘടിപ്പിച്ചുവരുന്ന മെഗാ ക്വിസിന്റെ സംസ്ഥാനതല മത്സരങ്ങൾ നാളെ രാവിലെ ഒമ്പത് മുതൽ എടവണ്ണപ്പാറ വിരിപ്പാടം മദീന മഖ്ദൂം കാമ്പസിൽ നടക്കും. ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് ജേതാക്കളായ മൂന്നൂറോളം പേ‌ർ പങ്കെടുക്കും. വൈകിട്ട് നാലിന് സമാപന സംഗമം മുസ്‌‌‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ഉമ്മർ ഫൈസി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.കെ. ഫിർദൗസ് സുറൈജി സഖാഫി അദ്ധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സി.ആർ.കെ. മുഹമ്മദ്, സയ്യിദ് മുനീറുൽ അഹ്ദൽ കാസർക്കോട്, ഡോ. നിയാസ്, ഡോ.എം.എസ് മുഹമ്മദ് പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ കെ. തജ്മൽ ഹുസൈൻ, ടി.എം. ശുഹൈബ്, പി.ഇർഫാൻ സഖാഫി, അബ്ദുള്ള സഖാഫി ആക്കോട് പങ്കെടുത്തു.