
കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിൽ ബേസ്ബാളിൽ ഓവറോൾ കിരീടം പങ്കിട്ട് തൃശൂരും മലപ്പുറവും. വെള്ളിയാഴ്ച നടന്ന ആൺകുട്ടികളുടെ ഫൈനലിൽ കൊല്ലത്തെ പരാജയപ്പെടുത്തി തൃശൂർ ഒന്നാമതെത്തി. പിന്നാലെ ഇന്നലെ നടന്ന പെൺകുട്ടികളുടെ ഫൈനലിൽ പാലക്കാടിനെ തോല്പിച്ച് മലപ്പുറം ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് ഓവറോൾ രണ്ടു ജില്ലകൾക്കായി പങ്കിട്ടത്.
ഇതേ ഇനത്തിൽ റണ്ണേഴ്‌സപ്പിനുള്ള കീരിടം പാലക്കാടും കൊല്ലവും പങ്കിട്ടു. പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാട് രണ്ടമതെത്തിയപ്പോൾ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലവും രണ്ടാമതെത്തി. ഇതോടെയാണ് റണ്ണേഴ്‌സപ്പിനുള്ള കീരിടവും രണ്ട് ജില്ലകൾ പങ്കിട്ടത്.