winners
സഹോദയ പ്രഥമ മലപ്പുറം ജില്ലാ സി.ബി.എസ്.ഇ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്‌കൂൾ

മലപ്പുറം: പെരിന്തൽമണ്ണ സിൽവർ മൗണ്ട് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന പ്രഥമ മലപ്പുറം ജില്ലാ സി.ബി.എസ്.ഇ റോളർ സ്‌കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 108 പോയിന്റുകളോടെ വാണിയമ്പലം സെന്റ് ഫ്രാൻസിസ് സ്‌കൂൾ ഓവറോൾ ജേതാക്കളായി. 100 പോയിന്റുകളോടെ വാഴയൂർ ദി ഹൊറൈസൺ സ്‌കൂൾ 98 പോയിന്റുകൾ നേടി മഞ്ചേരി ഏറനാട് നോളേജ് സിറ്റി പബ്ലിക് സ്‌കൂൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സി.ബി.എസ്.ഇ സഹോദയ സ്‌കൂൾ കോംപ്ലക്സ് മലപ്പുറം റീജിയനാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ 36 സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നായി 675 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.