
മലപ്പുറം: നിലമ്പൂർ പ്രകൃതി പഠന കേന്ദ്രവും ദേശീയ ഹരിത സേന ജില്ലാ കമ്മിറ്റിയും സംയുക്തമായി പറമ്പിക്കുളത്തേക്ക് ത്രിദിന വനയാത്ര നടത്തി. നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം ഡയറക്ടർ ജയപ്രകാശ് നേതൃത്വം നൽകി. മലപ്പുറം ജില്ലയിൽ ദേശീയ ഹരിത സേന സ്‌കൂൾ കോഓർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച യാത്രയിൽ 25 പേരാണ് പങ്കെടുത്തത്. പ്രകൃതി പഠനം, കടുവ നിരീക്ഷണം, ആദിവാസി ജീവിതം, സ്‌കൂൾ പ്രോജക്റ്റുകൾ എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു. ഹരിത സേന പരിശീലകരായ ജയപ്രകാശ്, അബ്ദുറഹിമാൻ ക്ലാസുകൾ നയിച്ചു.