broushar

തിരൂർ: ആക്റ്റ് തിരൂരിന്റെ 17-ാമത് നാടകമേളയുടെ ബ്രോഷർ പ്രകാശനം തിരൂർ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവയ്ക്ക് നൽകി തിരൂർ ഡിവൈ.എസ്.പി ഇ.ബാലകൃഷ്ണൻ നിർവ്വഹിച്ചു. ഹോട്ടൽ ഖലീസിൽ നടന്ന ചടങ്ങിൽ ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ത്യാഗരാജൻ സ്വാഗതവും ട്രഷറർ മനോജ് ജോസ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ കെ.പി. സാജു , പി.ആർ.ഒ പ്രേമചന്ദ്രൻ, ആക്റ്റ്‌ സെക്രട്ടറിമാരായ കരീം മേച്ചേരി, എം.കെ.അനിൽ കുമാർ, സന്തോഷ് മേനോൻ, എക്സിക്യുട്ടീവ് അംഗങ്ങളായ കേശവൻ , രവീന്ദ്രൻ, തൈസീർ മുഹമ്മദ്, മുജീബ്,​ ഷീന രാജേന്ദ്രൻ, നൈന ബാവ എന്നിവർ സംബന്ധിച്ചു.