തിരൂരങ്ങാടി: സി.പി.എം തിരൂരങ്ങാടി ഏരിയ സമ്മേളനം നവംബർ 13, 14, 15 തീയതികളിൽ ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.13ന് വൈകിട്ട് നാലിന് ദീപശിഖ, കൊടിമര, പതാക ജാഥകൾ പ്രയാണമാരംഭിക്കും. സ്വാഗതസംഘം ചെയർമാൻ കെ. രാമദാസ് പതാക ഉയർത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.പി സാനു
ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 4 .30ന് റെഡ് വൊളന്റിയർ മാർച്ചും പൊതുപ്രകടനവും. പൊതുസമ്മേളനം ഡോ: കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഏരിയ സെക്രട്ടറി തയ്യിൽ അലവി, സ്വാഗതസംഘം ചെയർമാൻ കെ.രാമദാസ്, ഏരിയാ കമ്മിറ്റി അംഗം അഡ്വ: സി. ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു