s
സിപിഐഎം ആലിപറമ്പ് ലോക്കൽ സമ്മേളനം സി ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: പള്ളിക്കുന്ന് ആലിപ്പറമ്പ് വില്ലേജ് തെക്കേപ്പുറം റോഡ്
പി.ഡബ്ല്യു.ഡി ഏറ്റെടുക്കണമെന്ന് സി.പി.എം ആലിപ്പറമ്പ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം സി. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കല്യാണികുട്ടി, കെ. വിമലൻ, കെ. വാസുദേവൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, ഏരിയ കമ്മിറ്റി അംഗം കെ.പി. അനീഷ്, പി. ഗോവിന്ദ പ്രസാദ്, എം.പി. മോഹൻ തുടങ്ങിയവർ സംസാരിച്ചു. 12 അംഗ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പി.കെ. ഷൗക്കത്തലിയെ തിരഞ്ഞെടുത്തു.അഡ്വ.സൈനുദ്ധീൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. വാസുദേവൻ അദ്ധ്യക്ഷനായി.